മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം കടാതി ശാഖയുടെ കീഴിലുള്ള ഗുരു കൃപ യൂണിറ്റിലെ കുടുംബ യോഗം മേക്കടമ്പ് കോണിക്കപറമ്പ് രാജമ്മയുടെ വസതിയിൽ ശാഖ കമ്മറ്റി അംഗം എം.ആർ. സമജ് ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി എം.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. രാജമ്മ വിജയൻ ദീപാർപ്പണം നടത്തി . ഷാജി കോലഞ്ചേരി സ്വാഗതം പറഞ്ഞു. യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം എം.എസ്. വിൽസൻ മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രിക രമണൻ, സതി വിൽസൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനർ മീന ശശി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുളസി ദാസ് നന്ദി പറഞ്ഞു.