കൊച്ചി: ലോക മുളദിനമായ ഇന്ന് റോട്ടറി ക്ലബ് ഒഫ് കൊച്ചിയും സെന്റ് തെരേസാസ് കോളേജ് സോഷ്യോളജി വിഭാഗവും സംയുക്തമായി മുള നടലും മുളയുടെ വിവിധ ഉപയോഗത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. മുളയുടെ പാരിസ്ഥിക പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊച്ചി മെട്രോയുടെ മുട്ടം ഡിപ്പോയിലും ഇടപ്പള്ളി, കുസാറ്റ്, കളമശേരി സ്റ്റേഷനുകളിലും മുള നടൽ റോട്ടറി ജില്ലാ ഗവർണർ മാധവ്ചന്ദ്രൻ നിർവഹിക്കും. പിന്നണി ഗായകൻ വിജയ് യേശുദാസ് മുഖ്യാതിഥിയാകും. ഉച്ചക്ക് ശേഷം സെന്റ് തെരേസാസ് കോളേജ് അങ്കണത്തിൽ ബോധവത്കരണ നടക്കും. ഇതോടനുബന്ധിച്ച് ഉണ്ണികൃഷ്ണ പാക്കനാരുടെ ബാംബൂ സിംഫണിയും ഉണ്ടായിരിക്കും. കെ.എം ജോസ്, കെ ഷൈൻ, സുനിൽ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു