കൊച്ചി: സേവ്യർ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഓൾ കേരള മരിയ ഫിലിപ്പ് സ്മാരക ഡിബേറ്റിന്റെ ഫൈനൽ മത്സരം 27ന് കൊച്ചി കാമ്പസിൽ നടക്കും. 'പേ പാരിറ്റി ഈസ് സ്റ്റിൽ എ ഡ്രീം ഫോർ വിമൻ ഇൻ ഇന്ത്യ' എന്നതാണ് പ്രാഥമിക മത്സരവിഷയം.പ്രൊഫഷണൽ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ അണ്ടർ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു കോളേജിൽ നിന്ന് ഒരു ടീമിന് മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഫൈനൽ മത്സരങ്ങളിലെ വിജയികൾക്ക് 25000 രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 20000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 15000 രൂപയും ക്യാഷ് അവാർഡ് നൽകും. debate@xime.orgഎന്ന ഇമെയിൽ വിലാസത്തിൽ ടീമുകൾക്ക് റജിസ്റ്റർ ചെയ്യാം.