ghoshyathra
കേരള വിശ്വകർമ്മസമാജം ആലുവ താലൂക്ക് യൂണിയന്റ ആഭിമുഖ്യത്തിൽ കാലടിയിൽ നടന്ന ഘോഷയാത്ര

കാലടി: കേരള വിശ്വകർമ്മസമാജം ആലുവ താലൂക്ക് യൂണിയന്റ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാചരണം നടത്തി. കാലടി നാസ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള വിശ്വകർമ്മസമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് മണി പൂക്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി, കാലടി സി.ഐ ടി.ആർ. സന്തോഷ്, ഡി.സി.സി സെക്രട്ടറി അഡ്വ.കെ.ബി. സാബു, സി.പി.എം ഏരിയാ സെക്രട്ടറി സി.കെ.സലിംകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബി. രാജൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എൻ. സതീശൻ, വാർഡ് മെമ്പർ സൽമ സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി കെ.കെ. ബാബു സ്വാഗതവും യൂണിയൻ ട്രഷറർ കെ.ജെ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. രാവിലെ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്ന് സമ്മേളന നഗറിലേക്ക് ഘോഷയാത്രയും നടത്തി.