കൊച്ചി: ചിത്രകാരി ജീനാ നിയാസിന്റെ ചിത്രപ്രദർശനം 'ഇറ്റ്‌സ് റെയ്‌നിംഗിന് നാളെ ഇടപ്പള്ളി കേരള മ്യൂസിയത്തിൽ തുടക്കമാകും. രാവിലെ 11ന് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. അഞ്ചു വർഷം കൊണ്ട് വരച്ച 75 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളതെന്ന് ജീനാ നിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം തുക പ്രകൃതിദുരന്തത്തിനിരയായവർക്ക് കൈമാറുമെന്നും ജീന പറഞ്ഞു.