.കൊച്ചി: അമിത പിഴ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ടോറസ് ടിപ്പർ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ എറണാകുളം ഡി.ടി.സി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന് ഹൈബി ഈഡൻ എം.പി. ധർണ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കർ മുഖ്യാതിഥിയാകും. ആവശ്യം അംഗീകരിക്കാത്ത പക്ഷം ടോറസ്സ് ടിപ്പർ വാഹനങ്ങൾ ഒക്ടോബർ 15 മുതൽ സർവീസ് നിർത്തി വയ്ക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. എൻ.ഡി ജോസഫ്, ജോൺസൺ പടമാടൻ, പി.എ ജെനീഷ്, സി.എ നൗഷാദ്, നിസാമുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.