കൊച്ചി: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ എറണാകുളം സെന്ററിലെ മാർത്തോമാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന മുപ്പതാമത് സെന്റർ കൺവെൻഷൻ നാളെ മുതൽ 22 വരെ എളംകുളം യെരുശലേം മാർത്തോമാ പള്ളിയിൽ നടക്കും. സഭയുടെ കൊട്ടാരക്കര പുനലൂർ അദ്ധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ നാളെ വൈകിട്ട് ആറിന് യോഗം ഉദ്ഘാടനം ചെയ്യും. ജോസഫ് മാർ ബർന്നബാസ് എപ്പിസ്‌കോപ്പ, ഡോ. മോത്തി വർക്കി, തോമസ് മാത്യു എന്നിവർ സംസാരിക്കും. . ജോർജ് മാത്യു കരിക്കം, ഡാനിയേൽ തോമസ്, കെ.വി പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു