aisdo
എ.എെഡി.എസ്.ഒ പിറവം മണ്ഡലം സമ്മേളനം നിഖിൽ രാജ് ഉദ്ഘാടനം ചെയ്യുന്നു.

പിറവം : എ.ഐ.ഡി.എസ്.ഒ പിറവം മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ് ഉദ്ഘാടനം ചെയ്തു . നവംബർ 26 മുതൽ 29 വരെ ഹൈദരാബാദിൽ നടക്കുന്ന ഒമ്പതാമത് അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായാണ് സമ്മേളനം .

മുളന്തുരുത്തി സെന്ററിൽ നടന്ന സമ്മേളനത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി നിള മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) ജില്ലാ കമ്മിറ്റി അംഗം എം. കെ. ഉഷ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ഡി.എസ്.ഒ ജില്ലാസെക്രട്ടറി നിലീന മോഹൻകുമാർ സമാപന സന്ദേശം നൽകി. ഭാരവാഹികൾ നിള മോഹൻകുമാർ (പ്രസിഡന്റ് ) ആനന്ദ് എസ്. ലാൽ, സൗരവ്. സി (വൈസ് പ്രസിഡന്റുമാർ) ശരത് ഷാൻ (സെക്രട്ടറി.) ശരണ്യ എസ്, അശ്വതി അശോക്( ജോ. സെക്രട്ടറി)