ഫോർട്ട് കൊച്ചി: കൂറ്റൻ മരം വീണ് സ്കൂൾ വാനിന്റെ മുൻവശം തകർന്നു. ഇന്നലെ രാവിലെ 7 മണിയോടെ ചിരട്ട പാലം കാർത്തികേയ ക്ഷേത്രത്തിനു സമീപമാണ് സംഭവം. പള്ളുരുത്തി ഡോൺ സ്ക്കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. രാവിലെയായതിനാൽ 6 കുട്ടികളും ആയയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവർ പിറക് സീറ്റിൽ ആയതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ നസീറിന് (53) പരിക്കുകളോടെ ഫോർട്ടുകൊച്ചി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടാഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ്, ഫോർട്ടുകൊച്ചി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മണിക്കൂറുകൾ കൊണ്ടാണ് മരം പൂർണമായും മുറിച്ചു നീക്കിയത്.ഇതോടെ ഇതുവഴിയുള്ള ഗതാഗതവും വൈദ്യുതിയും നിലച്ചു.ഈ ഭാഗത്തെ മരങ്ങൾ പലതും ഉണങ്ങി നിൽക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷനിൽ പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് പരിസരവാസികൾ പറഞ്ഞു.