police
മോഷ്ടിച്ചബൈക്കുകൾ

അങ്കമാലി: തൊടുപുഴ കാഞ്ഞാർ കൊടിയത്തൂരിൽ കേരള ഗ്രാമീൺ ബാങ്ക് എ.ടി.എം തകർത്ത് മോഷണം നടത്തിയവർ അങ്കമാലി പൊലീസിന്റെ പിടിയിലായി.

കഴിഞ്ഞമാസം മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത പ്രതിയാണ് എ.ടി.എം കവർച്ചാ രഹസ്യങ്ങൾ വെളിപ്പെടുത്തിയത്.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘം
പത്തോളം ബൈക്കുകളും മോഷ്ടിച്ചിട്ടുണ്ട്. ആറ് ബൈക്കുകളും ഒരു സൈക്കിളും പൊലീസ് കണ്ടെടുത്തു.
അങ്കമാലിയിലെ മോഷണങ്ങളെ തുടർന്ന് റൂറൽ എസ്.പി. നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടി കൂടിയത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവർക്കെതിരെ കേസുകളുള്ളതായി സംശയിക്കുന്നു.

ആലുവ ഡിവൈ.എസ്.പി ജി.വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി സി.ഐ മുഹമ്മദ് റിയാസ്, എസ്.ഐ.അരുൺ ജി., എ.എസ്.ഐ. അഷറഫ്, സി.പി.ഒ. മാരായ റോണി
അഗസ്റ്റിൻ , സുധീഷ്, ജിസ്‌മോൻ, മനു,
ജിൻസൺ, ജീമോൻ, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.