മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കടാതി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവന്റെ 92-ാം മഹാ സമാധി ദിനാചരണം 21ന് ആചരിക്കും. രാവിലെ 9 മുതൽ ശാഖാ അങ്കണത്തിൽ ഉപവാസവും പ്രാർത്ഥനയും നടക്കും. ഇതോടനുബന്ധിച്ച് യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരിയുടെ പ്രഭാഷണം, കുട്ടികളുടെ ഗുരുദേവ കീർത്തനാലാപനം, അന്നദാനം എന്നിവ നടക്കും. ശാഖയിലെ കുടുംബാംഗങ്ങളെല്ലാവരും പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കെടുക്കും. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി, വെെസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ, സെക്രട്ടറി എം.എസ്. ഷാജി, ആഘോഷകമ്മിറ്റി കൺവീനർ എം.ആർ. സമജ് എന്നിവർ നേതൃത്വം നൽകും.