viswakarma
മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ പിറവത്ത്‌ കുട്ടികളുടെ പാർക്കിൽ നടന്ന അഖില കേരള വിശ്വ കർമ്മ ദിനാചരണം തോമസ് ചാഴിക്കാടൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു.

പിറവം: അഖില കേരള വിശ്വകർമ്മ മഹാസഭ മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ പിറവത്ത്‌ വിശ്വകർമ്മ ദിനം ആചരിച്ചു. പള്ളിപ്പാട് അമ്പലത്തിൽ നിന്നും ആരംഭിച്ച ശോഭായാത്രയിൽ നൂറുകണക്കിന് വിശ്വകർമ്മജർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ പാർക്കിൽ നടന്ന പൊതുസമ്മേളനം തോമസ് ചാഴിക്കാടൻ എം.പി.ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന രക്ഷാധികാരി ശാരദ വിജയൻ മുഖ്യപ്രഭാഷണം നടത്തി. പിറവം നഗരസഭാ ചെയർമാൻ സാബു.കെ.ജേക്കബ് പ്രതിഭകളെ ആദരിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എൻ.മധു എസ്.എസ്.എൽ.സി അവാർഡുകൾ വിതരണം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് കലാകായിക പ്രതിഭകളെ ആദരിച്ചു.

മഹാസഭ ജില്ലാ സെക്രട്ടറി കെ.ആർ.ശശി, കോൺഗ്രസ് പിറവം ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ.ജോൺ,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി സലിം,സ്ഥിരം സമിതി അദ്ധ്യക്ഷൻ മെബിൻ ബേബി,കൗൺസിലർ ഉണ്ണി വല്ലയിൽ, യൂണിയൻ സെക്രട്ടറി കെ.ആർ.റെജി, മുൻ ബോർഡ് മെമ്പർ എം.എൻ.ശിവദാസ്,താലൂക്ക് യൂണിയൻ ട്രഷറർ ടി..കെ.സോമൻ, വനിത താലൂക്ക് യൂണിയൻ പ്രസിഡന്റ് ഓമന രാജപ്പൻ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റുമാരായ ടി.എസ്.അശോക് കുമാർ,പി.ടി.അനിൽ കുമാർ,താലൂക്ക് യൂണിയൻ സെക്രട്ടറി മിനി പാർത്ഥസാരഥി,താലൂക്ക് യൂണിയൻ ജോ.സെക്രട്ടറി കെ.ടി.ബിജു, സ്വാഗതസംഘം കൺവീനർ പി.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.