പറവൂർ : ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ഈ വർഷത്തെ ഡവലപ്മെന്റ് ഒഫ് മോഡൽ പഞ്ചായത്ത് പദ്ധതി വടക്കേക്കര ഗ്രാമപഞ്ചായത്തിൽ തുടങ്ങി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ലൈബി പോളിൻ, രജിതാ ശങ്കർ, എൻ.സി. ഹോച്ച് മിൻ, സനൽകുമാർ, പി.വിജയകുമാരി, സി.ബി. ബിജി, കെ.വി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുത്ത 625 ഗുണഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ 10 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.