pazhoor
പാഴൂർ വില്ലേജ് യൂണിയൻ ഓണാഘോഷമേള പ്രസിഡന്റ് പി എൻ സോമൻ ഉദ്ഘാടനം ചെയ്യുന്നു

പിറവം പാഴൂർ വില്ലേജ് യൂണിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. അംഗങ്ങൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ ശ്രദ്ധേയമായി. വിവിധ കലാമൽസരങ്ങളും സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനം പ്രസിഡന്റ് പി എൻ സോമൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സിംബിൾതോമസിന്റെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജി ജെ പയറ്റുതറ സമ്മാനങ്ങൾ നൽകി ബാലവേദി ഭാരവാഹികളായ ബേസിൽ ഷാജി , എയ്ഞ്ചൽ മാത്യു, ക്രഷ്ണപ്രകാശൻ എന്നിവർ സംസാരിച്ചു.