കൊച്ചി:എലിപ്പനി ബാധിച്ച് ഹൈക്കോടതി അഭിഭാഷൻ മരിച്ചു. പൊന്നുരുന്നി സെന്റ് റീത്താസ് റോഡിൽ അഡ്വ.കെ.എസ്.ദിലീപ് (51) ആണ് മരിച്ചത്. സംസ്‌കാരം ഇടപ്പള്ളി ശ്മശാനത്തിൽ നടത്തി. കടുത്ത പനിയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിലീപ് ഇന്നലെ ഉച്ചയോടെ മരണമടഞ്ഞു. കാൽ നൂറ്റാണ്ടായി ഹൈക്കോടതിയിലും ഡി.ആർ.ടി കോടതിയിലും പ്രാക്‌ടീസ് ചെയ്തുവരികയായിരുന്നു. ഡി.ആർ.ടി അഡ്വക്കേറ്റ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: മീന ദിലീപ്. മക്കൾ: ഡി.എം.അനന്തകൃഷ്ണൻ ,ഡി.എം.ഗണേഷ് .