കൊച്ചി: സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. എറണാകുളം ടൗൺ ഹാളിൽ 20 ന് വൈകിട്ട് മൂന്നു മണിക്ക് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു, എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂർ, ഡോ. തോമസ് അത്താനിയോസിസ് മെത്രോപ്പൊലീത്ത, ഡോ. ഗീവർഗീസ് കൂറിലോസ് മെത്രോപ്പൊലീത്ത, സെബാസ്‌റ്റ്യൻ പോൾ എന്നിവർ പങ്കെടുക്കും.