nadakam
കരിമുകൾ ജെ.സി.ഐ നടത്തുന്ന നാടകോത്സവം കരിമുകളിൽ സിനിമാതാരം അനിയപ്പൻ ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം:കരിമുകൾ ജെ.സി.ഐ നടത്തുന്നഎട്ടാമത് നാടകോത്സവം സാന്ത്വനം 2019 കരിമുകൾ മിനി

സ്‌​റ്റേഡിയത്തിൽ ആരംഭിച്ചു. സിനിമാതാരം അനിയപ്പൻ ഉദ്ഘാടനം നിർവഹിച്ചു. പി.ഐ.ഷംസുദീൻ, സി.എം.ജോയി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വേലായുധൻ , കെ.കെ.പ്രഭാകരൻ ,ഗീതാ സുകുമാരൻ, അബ്ദുൾ ബഷീർ, പ്രീതി കൃഷ്ണകുമാർ, ലീന മാത്യു, ഓമന ഷൺമുഖൻ, എം.പി. സലിം , നിസാർ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. അഞ്ച് ദിവസങ്ങളിൽ വൈകിട്ട് 7 ന് നാടകങ്ങൾ നടക്കും .