കൊച്ചി : എറണാകുളം എസ്.ആർ.വി. ഗവൺമെന്റ് ഹയർസെൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി കെമിസ്ട്രി (ജൂനിയർ) എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടർ (സീനിയർ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നാളെ (വ്യാഴം) രാവിലെ 10 ന് സ്കൂൾ ഓഫീസിൽ. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.