viswakarma
ചെറായി വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിശ്വകർമ്മ ദിനാഘോഷ റാലി

വൈപ്പിൻ : വിശ്വകർമ്മ സർവീസ് സൊസൈറ്റി ചെറായി ശാഖയുടെ ആഭിമുഖ്യത്തിൽ ചെറായിയിൽ വിശ്വകർമ്മദിനാഘോഷം നടത്തി. ദേവസ്വം നടയിൽ നിന്നാരംഭിച്ച റാലി ഗൗരീശ്വരത്ത് സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എസ്. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. രാജൻ, സി.കെ. സുരേഷ്, ഇ.കെ. ജയൻ, എം.ജി. ഹരി, കെ.ആർ. ഉണ്ണി, ഉഷ കുഞ്ഞപ്പൻ, ഉഷ സുബ്രഹ്മണ്യൻ, നിബിൻ ബാലപ്പൻ എന്നിവർ പ്രസംഗിച്ചു.

ബി എം എസ് പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായി കരുത്തലയിൽ നിന്നാരംഭിച്ച റാലി ഗൗരീശ്വരത്ത് സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം മേഖലാ പ്രസിഡന്റ് റിബിൻ റാം ഉദ്ഘാടനം ചെയ്തു. ഒ.സി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സി.എ. റജോഷ്, എം.കെ. രവീന്ദ്രൻ, കലേഷ് എന്നിവർ പ്രസംഗിച്ചു.

ബി.എം.എസ് എളങ്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മേഖലാ പ്രസിഡന്റ് ടി.എസ്. സനൽ , സെക്രട്ടറി പി.എസ്. വിഷ്ണു എന്നിവർ സംസാരിച്ചു.