തോപ്പുംപടി: കൊച്ചി ഫിഷിംഗ് ഹാർബറിൽ ബോട്ടുകളുടെ വലകളുടെ അറ്റകുറ്റപണികൾക്കായി നിർമ്മിച്ച ഷെഡിൽ ചിലർ വല ഗോഡൗണായി ഉപയോഗിക്കുന്നത് മറ്റു തൊഴിലാളികൾക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി.ഇതിൽ പ്രതിഷേധിച്ച് കേരള പേഴ്സീൻ മത്സ്യതൊഴിലാളി യൂണിയൻ ഭാരവാഹികളായ എൻ.ജെ.ആന്റണി, ജാക്സൺ പൊള്ളയിൽ കൊച്ചി ഫിഷറീസ് ഹാർബർ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി.