ആലുവ: ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസുകാർക്കായി രക്തപരിശോധനാ ക്യാമ്പ് ഇന്ന് രാവിലെ 8 മുതൽ ഒരുമണി വരെ ജില്ലാ പൊലീസ് ആസ്ഥാനത്തും നാളെ രാവിലെ 8മുതൽ 1 വരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ ജനമൈത്രി ഹാളിലും നടക്കും. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. 1600 രൂപയോളം ചെലവ് വരുന്ന രക്തപരിശോധന സൗജന്യമാണ്.