vishwakarma-
അഖിലകേരള വിശ്വകർമ മഹാസഭ വിശ്വകർമ്മ ദിന സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : അഖിലകേരള വിശ്വകർമ മഹാസഭ പറവൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആഘോഷിച്ചു. ഘോഷയാത്രയിൽ യൂണിയന്റെ 20 ശാഖകളിൽ നിന്നായി നൂറകണക്കിനുപേർ പങ്കെടുത്തു. ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച ഘോഷയാത്ര കെ.എം.കെ കവല, മുനിസിപ്പൽ കവല, നമ്പൂരിയച്ചൻ ആൽ കടന്ന് ചേന്ദമംഗലം കവലയിലെ വ്യാപാരഭവനിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനം എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാഖയ്ക്കു ട്രോഫി നൽകി. സംസ്ഥാന സെക്രട്ടറി എ.വി. കൃഷ്ണൻ, കെ.എ. വിദ്യാനന്ദൻ, എസ്. ജയകൃഷ്ണൻ, കെ. ചന്ദ്രദാസ്, പി.കെ. വിജയൻ, പി. മോഹനൻ, ശാന്ത ചന്ദ്രദാസ്, ലേഖ മോഹൻ, ടി.കെ. ഗോപാലകൃഷ്ണൻ, എം.കെ. സുരേന്ദ്രൻ, ടി.എസ്. വേണുഗോപാൽ, എം.എസ്. സിനോജ്, ടി.കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.