മൂവാറ്റുപുഴ: വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മഹാശോഭ യാത്രയും, സാംസ്‌കാരിക സമ്മേളനവും നടന്നു.രാവിലെവിശ്വകർമ്മേശ്വര പൂജയോടെ പരിപാടികൾക്ക് തുടക്കമായി.വി.എസ്.എസ്.താലൂക്ക് വൈസ് പ്രസിഡന്റ് പി.കെ.ധനഞ്ജയൻ പതാക ഉയർത്തി. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശ്വകർമ്മ ഭവനിൽ നിന്നും ആരംഭിച്ച മഹാശോഭയാത്ര നഗരം ചുറ്റി മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാൾ ഗ്രൗണ്ടിൽ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനംചെയ്തു. വി.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.ദിനേശൻ സ്വാഗതം പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വി.എസ്.എസ്.സംസ്ഥാനപ്രസിഡന്റ് ടി.ആർ.മധു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് ദാനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവ്വഹിച്ചു. മുൻകാല പ്രവർത്തകരെ വി.എസ്.എസ്.മഹിള സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജി സന്തോഷ് ആദരിച്ചു, ഡോക്ടേറേറ്റ് നേടിയ കെ.പി.അജിത് തോട്ടംഞ്ചേരിയെ വി.എസ്.എസ്.ജില്ലാ വൈസ് പ്രസിഡന്റ് രാജു മാടവന ആദരിച്ചു. ശോഭയാത്ര ട്രോഫി വിതരണം താലൂക്ക് ട്രഷറർ പി.കെ.സിനോജ് നിർവ്വഹിച്ചു. സി.എ.രവി, ടി.എൻ.മോഹനൻ, ഒ.കെ.ശശീന്ദ്രൻ, എം.കെ.സോമൻ, ജയ.കെ.എസ്, രതി കൃഷ്ണൻ എസ്.ആർ.അജയകുമാർ എന്നിവർ പ്രസംഗിച്ചു.