തൃപ്പൂണിത്തുറം: തൃപ്പൂണിത്തുറ - തിരുവാങ്കുളം റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ചൊവ്വാഴ്ച മുതൽ കരിങ്ങാച്ചിറ ജംഗ്ഷനിൽ ഗതാഗത പരിഷ്ക്കാരം ഏർപ്പെടുുത്തി. കരിങ്ങാച്ചിറ ജംഗ്ഷനിൽ കാക്കനാട് ഭാഗത്തേക്കുള്ളള ബസ് സ്റ്റോപ് പൊളിച്ച് പെട്രോൾ പമ്പിന് എതിർവശത്തേക്ക് മാറ്റി.
കരിങ്ങാച്ചിറ മുതൽ തിരുവാങ്കുളം വരെ റോഡ് തകർന്ന് കിടക്കുന്നത് പോരായ്മയാണെങ്കിലും പുതിയ പരിഷ്ക്കാരത്തെത്തുടർന്ന് ട്രാഫിക് ബ്ലോക്ക് ഗണ്യമായി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. മുൻപ് തിരുവാങ്കുളത്ത് നിന്ന് തൃപ്പൂണിത്തുറയിലെത്താൻ ഒന്നര മണിക്കൂർ എടുക്കുമായിരുന്നു. മഴയുണ്ടെങ്കിൽ ഇത് രണ്ടു മണിക്കൂർ വരെയായിരുന്നു എന്നാൽ ഇപ്പോൾ ഏറ്റവും തിരക്കുള്ള രാവിലെയും വൈകീട്ടും ബ്ലോക്കിന് കുറവുണ്ട്.
പുതിയ പരിഷ്ക്കാരം ഫലപ്രദം
തൃപ്പൂണിത്തുറയിൽ നിന്നും തിരുവാങ്കുളത്തേക്കുള്ളള വാഹനങ്ങൾ ഇനി കരിങ്ങാച്ചിറയിൽ കാക്കനാട് റോഡിലേക്ക് തിരിഞ്ഞ് യൂടേൺ എടുത്ത് വേണം പോകാം. ഇതു മൂലം തിരുവാങ്കുളത്തു നിന്നുള്ള വാഹനങ്ങൾക്ക് സുഗമമായി തൃപ്പൂണിത്തുറയിൽ എത്താൻ സാധിക്കും. പുതിയ നിയന്ത്രണം ഫലപ്രദമായത് ഗതാഗതക്കുരുക്ക് ഗണ്യമായി കുറച്ചു.
നിസാമുദ്ദീൻ,തൃപ്പൂണിത്തുറ ട്രാഫിക് സി.ഐ
ഇനിയും പരിഹാരമില്ലാതെ പേട്ട,എസ്.എൻ ജംഗ്ഷൻ
പേട്ട പാാലം മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് അനുഭവപ്പെടുന്ന കനത്ത ബ്ലോക്കിന് ഇനിയും പരിഹാരമായിട്ടില്ല. ഇതു കൂടി പരിഹരിച്ചാലേ കിഴക്കൻ പ്രദേശത്തുള്ളവർക്ക് ചുരുങ്ങിയ സമയത്തിനുളളിൽ നഗരത്തിിലേക്ക് എത്തിച്ചേരാനാവൂ.