bjp
ഗവ: ആശുപത്രിയിൽ രോഗികൾക്ക് ഉച്ചഭക്ഷണം നല്കി

കൂത്താട്ടുകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള സേവാ വാര (സേവാ സപ്താഹ്) പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഗവ: ആശുപത്രിയിലെ രോഗികൾക്ക് ഉച്ചഭക്ഷണം നൽകി .ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എൻ മധു, ബി.ജെ.പി പിറവം നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ് ശ്രീകുമാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എസ് അനിൽകുമാർ, എം.എസ് കൃഷ്ണകുമാർ , ബി.ജെ.പി ജില്ലാ സമിതി അംഗം പി.ആർ വിജയകുമാർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എൻ.കെ വിജയൻ ,മണ്ഡലം വൈസ് പ്രസിഡന്റ് വി.എ സജി, സെക്രട്ടറി എൻ.പി രാജൻഎന്നിവർ പങ്കെടുത്തു