കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ശുദ്ധജലകൃഷിക്ക് അനുയോജ്യമായ രോഹു മത്സ്യക്കുഞ്ഞുങ്ങൾ വിതരണത്തിന് തയ്യാറായി. പനങ്ങാട് കാമ്പസിലുള്ള അക്വാകൾച്ചർ വിഭാഗത്തിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വില്പന. എക്‌സ്പീരിയൻഷ്യൽ ലേണിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അവസാനവർഷ ഫിഷറീസ് ബിരുദ വിദ്യാർത്ഥികളാണ് മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനവും വിതരണവും നിർവഹിക്കുന്നത്. ഫോൺ: 7907002456.