rimand
റിമാൻ‌ഡിലായ യുവാക്കൾ

പിറവം: അഞ്ചൽപ്പെട്ടിയിൽ ഭിന്ന ശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പിറമാടം സ്വദേശികളായ മൂന്ന് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. പിറമാടം തെക്കേതടത്തിൽ അമൽ ശിവൻ (26), വെളളാരം പാറയ്ക്കൽ റിബിൻ റോയി (21), വെളളാരംപാറയ്ക്കൽ എൽദോസ് (26) എന്നിവരാണ് റിമാൻഡിലായത്. അഞ്ചൽപ്പെട്ടിയിൽ വലിയമ്മയോടൊപ്പം താമസിക്കുന്ന യുവതിക്ക് മാനസികാരോഗ്യം കുറവാണെന്നും ഇത് മുതലെടുത്ത് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൊബൈൽ ഫോണിലൂടെയാണ് ഇവർ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തിരുവോണദിവസം രാത്രി യുവതിയെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.