mathayi
അഡ്വ. വെട്ടത്ത് ഈപ്പൻ മത്തായി

കൊച്ചി: പ്രമുഖ അഭിഭാഷകനും സ്വതന്ത്ര്യസമരസേനാനിയുമായിരുന്ന അഡ്വ. വെട്ടത്ത് ഈപ്പൻ മത്തായി (90) നിര്യാതനായി. ക്രിമിനൽകേസുകൾ കൈകാര്യം ചെയ്യുന്നതിൽ പേരെടുത്ത അഭിഭാഷകനായിരുന്നു. ആറാം ക്ലാസിൽ എസ്.ആർ.വി സ്‌കൂളിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രായപൂർത്തിയാകാത്തതിനാൽ ആറു മണിക്കൂറിനുശേഷം വിട്ടയയ്ക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ ശിഷ്യനാണ്. സംസ്‌കാരം നടത്തി.
എസ്.എച്ച് കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന അഡ്വ. വെട്ടത്ത് മത്തായിയുടെ മകനാണ്. അമ്മ: തയ്യിൽ കണ്ടത്തിൽ മറിയാമ്മ. ഭാര്യ: കൂടത്തുംമുറിയിൽ തിരുവല്ല പരേതയായ അക്കാമ. മക്കൾ: അഡ്വ. മത്തായി ഈപ്പൻ വെട്ടത്ത് (സുപ്രീംകോടതി), ഡോ. ഈപ്പൻ വെട്ടത്ത് (തമിഴ്‌നാട് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ). മരുമക്കൾ: നിരണം പുതുപ്പള്ളിയിൽ സുജ, പുളിയേലിൽ ദിയ. സഹോദരങ്ങൾ: കണ്ടത്തിൽ ജോണി (എം.ആർ.എഫ് ചീഫ് പർച്ചേസിംഗ് മാനേജർ), ഡോ. എലിസബത്ത് തോമസ് (ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ).