ഒക്ടോബർ ആദ്യം ഇ .ശ്രീധരൻ സന്ദർശിക്കും

കൊച്ചി: പാലാരിവട്ടം ഫ്ലൈഓവർ പൊളിച്ചുപണിയുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരംതേടാനുള്ള ആലോചനകൾ അടുത്ത ആഴ്ച ആരംഭിക്കും .ഇപ്പോൾ ടൂറിലുള്ളപി.ഡബ്ളു.ഡി.സെക്രട്ടറി കമല വർദ്ധന റാവു അടുത്ത തിങ്കളാഴ്ച തലസ്ഥാനത്ത്തിരിച്ചെത്തുന്നതോടെ ഗൗരവമായ ആലോചനകളിലേക്ക് സർക്കാർ കടക്കും.

ദേശീയപാത വിഭാഗത്തിലേയും ബ്രിഡ്ജസ് വിഭാഗത്തിലേയും ചീഫ് എൻജിനിയർമാരുമായി 28 ന് തിരുവനന്തപുരത്ത് മന്ത്രി ജി.സുധാകരന്റെ സാന്നിദ്ധ്യത്തിൽ ചർച്ച

നടക്കും.

# ഇ. ശ്രീധരൻ സന്ദർശിക്കും.

ഒക്ടോബർ ആദ്യവാരം മെട്രോമാൻ ഇ. ശ്രീധരൻ പാലാരിവട്ടം സന്ദർശിക്കും. സർക്കാർ നിയോഗിച്ചവിദഗ്ദ്ധസമിതിയിലെ അംഗങ്ങളും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. .നിർമ്മാണ പ്രവർത്തനങ്ങൾ ഏൽപ്പിക്കുന്ന ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻസ് സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ദ്ധരും എൻജിനിയർമാരും ഒപ്പമുണ്ടാകും .

പ്രശ്നങ്ങൾ

ഫ്ലൈ ഓവറിന്റെ ഇരുവശങ്ങളിലുമായി ഇപ്പോൾമൂന്ന് ട്രാക്കുകൾ ഉണ്ട്. കൂറ്റൻ ക്രെയിനുകൾ , മറ്റു യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് ഒന്നര ട്രാക്ക് സ്ഥലമെങ്കിലും വേണ്ടിവരും.

മുറിച്ചു മാറ്റുന്ന ഗർഡറുകൾ ചെല്ലാനത്തേക്ക് കൊണ്ടു പോകുവാൻ റോഡുകൾ ബലപ്പെടുത്തണം. ഇപ്പോൾ ഇവിടങ്ങളെല്ലാം കുളമായികിടക്കുകയാണ്. ഇത് നന്നാക്കാൻ

ഒരു മാസത്തിലേറെ എടുക്കും

പരിഹാരം

. വെണ്ണല- പാലച്ചുവട് , തമ്മനം- പുല്ലേപ്പടി റോഡ് എന്നിവ വികസിപ്പിക്കുക.

ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്ന പൈപ്പ് ലൈൻ റോഡ് നന്നാക്കി മുഴുവൻ ചെറുവാഹനങ്ങളും കടത്തിവിടുക

സിഗ്നൽ ജംഗ്ഷനിൽ പാലാരിവട്ടത്തേക്ക് തിരിയുന്ന ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് ഫ്രീ ലെഫ്റ്റ് അനുവദിക്കുക.

പാലാരിവട്ടം സിഗ്നൽ ജംഗ്ഷൻ മുതൽ പാലാരിവട്ടം ടൗൺ വരെയുള്ള ഭാഗത്തെ റോഡിനു വശത്തുമുള്ള മരങ്ങൾ മുറിച്ചുമാറ്റി വീതി കൂട്ടുക.

ഫ്ലൈഓവർ പൊളിച്ചുപണിയുമ്പോഴുണ്ടാകുന്ന ഗതാഗത സ്തംഭനം ഒഴിവാക്കുവാൻ മറ്റ് റോഡുകൾ വീതി കൂട്ടി നന്നാക്കുന്ന കാര്യം ആലോചിച്ചു വരുകയാണ് .സർക്കാരിൽ നിന്ന് കിട്ടുന്ന നിർദേശങ്ങൾക്കനുസൃതമായിഇക്കാര്യങ്ങൾ ചെയ്യും

എസ്. സജിന, എക്സി.എൻജിനിയർ പി .ഡബ്ളിയു .ഡി