raj-baho
രാജ് ബഹോ (32)

പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളി സോനുകുമാർ വർമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി രാജ് ബഹോ (32) അറസ്റ്റിൽ. മധ്യപ്രദേശ് റെവ ജില്ലയിലെ രാംഖെലാവൻ മകൻ രാജ് ബഹോയെ പഞ്ചാബിൽ നിന്നും കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 11 ന് പവിഴം റൈസ് മില്ലിലെ തൊഴിലാളിയായ സോനുകുമാർ വർമ്മയുടെ മൃതദേഹം റോഡരികിലെ കാനയിൽ നിന്ന് കാണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതമാണെന്ന് തെളിഞ്ഞത്. സംഭവത്തിന് ശേഷം പ്രതി ഉത്തർപ്രദേശിലും, ഡൽഹിയിലും, പഞ്ചാബിലും ഒളിവിൽ കഴിയുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടനാട് ഇൻസ്‌പെക്ടർ സജി മർക്കോസിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടി. കൊല്ലപ്പെട്ട സോനുകുമാർ മധ്യപ്രദേശിലെ ഗ്രാമത്തിൽ വച്ച് പ്രതിയുടെ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും, അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കാരണത്താലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.