കൊച്ചി: ഫാക്ടിന്റെ ട്രെയിനിംഗ് സെന്ററിൽ നടത്തി വരുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെവി ഡ്യൂട്ടി എക്സ്കവേറ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ക്രെയിൻ, ഫോർക്ക് ലിഫ്റ്റ് എന്നിവയുടെ തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്നതാണ് പരിശീലനം . എസ്.എസ്.എൽ.സി വരെ പഠിച്ചവരും ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുമായ അപേക്ഷകർ നിർദ്ദിഷ്ട ഫീസും സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 30 ന് മുമ്പ് ഫാക്ടിന്റെ ഉദ്യോഗമണ്ഡലിലുള്ള ട്രെയിനിംഗ് സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484- 2567380, 2567423, 9895958825. വെബ്സൈറ്റ് : www.fact.co.in.