lulu1
മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങിൽ പങ്കെടുക്കുന്ന വ്യവസായി എം. എ. യൂസഫലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ

മക്ക: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബാലയം കഴുകി. സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ചടങ്ങിന് നേതൃത്വം നൽകി.

പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉൾവശം കഴുകിയത്. ഈ വെള്ളത്തിൽ കുതിർത്ത തുണി ഉപയോഗിച്ച് ഉൾഭാഗത്തെ ചുമരുകൾ തുടക്കുകയും ചെയ്തു.

ചടങ്ങിന് ശേഷം ഗവർണർ ത്വവാഫ് കർമം നിർവഹിച്ചു. മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ, ഹജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സ്വാലിഹ് ബിൻതൻ, ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യൻ സ്ഥാനപതി ഔസാഫ് സയ്യിദ്, കോൺസുൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, വ്യവസായി എം. എ. യൂസുഫലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.