മൂവാറ്റുപുഴ: പെരുമ്പല്ലൂരിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശികളായ അൽത്താഫ്, സുഹൈൽ എന്നിവരാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പിടിയിലായത്. പെരുമ്പല്ലൂരിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂട്ടറിൽ കഞ്ചാവുമായി വന്ന പ്രതികളെ പിടികൂടിയത്. സ്‌കൂട്ടറിൽ നിന്നുമായി മൂന്നു പൊതികളിലായി 26 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മദ്യം,മയക്കുമരുന്ന് വില്പന നടത്തുന്നതായി വിവരം ലഭിക്കുന്നവർ 04852832623,9400069564 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.