മൂവാറ്റുപുഴ: നിർമ്മല കോളേജ് എൻ. സി. സി. യുടെ നേതൃത്വത്തിൽ ശുചിത്വ ബോധവത്കരണ റാലിയും തെരുവു നാടകവും നടത്തി. റാലി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഭാഷ് കടയ്ക്കോട് ഫ്ലാഗ്ഓഫ് ചെയ്തു. കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, കോളേജ് വൈസ് പ്രിൻസിപ്പാൾ ജോർജി ജെ. നീർണാൽ എന്നിവർ സംസാരിച്ചു. ,കോളേജിൽ നിന്ന്റാലി ആരംഭിച്ചു. മൂവാറ്റുപുഴ പോസ്റ്റ്ഓഫീസ് ജംഗ്ഷൻ, ഗ്രാൻഡ് സെൻറർ മാൾ, നെഹ്റുപാർക്ക് എന്നിവിട ങ്ങളിൽ സ്വച്ഛ് ഭാരത് സന്ദേശം നൽകുന്ന തെരുവുനാടകവും അവതരിപ്പിച്ചു. എൻ. സി. സി. ഓഫീസർ എബിൻ വിൽസൺ ,സീനിയർഅണ്ടർ ഓഫീസർ അഭിരാം മനോജ് ,അണ്ടർ ഓഫീസർമാരായ സ്റ്റെല്ലജോൺസൺ, അമൽ സുരേഷ്, ,രാഹുൽസജീവൻ, മാത്യു, അൻസൽ ഇബ്രാഹിം എന്നിവർ റാലിക്കും തെരുവുനാടകത്തിനും നേതൃത്വംനൽകി.