മൂവാറ്റുപുഴ: പൊതുവിദ്യാലയങ്ങളിലും, സ്‌പെഷ്യൽ സ്‌കൂളുകളിലുംപഠിക്കുന്നവിഭിന്നശേഷി വിദ്യാർത്ഥികളുടെ കുടുംബ സംഗമവും, കലോത്സവവും 21ന് രാവിലെ ഒമ്പത് മുതൽ മൂന്ന് വരെ മൂവാറ്റുപുഴ വാളകം ബോസ് തിയേറ്ററിന് സമീപം കിഴക്കേപുറത്ത് ബിൽഡിംഗിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുമെന്ന് തണൽ പരിവാർ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, ശാസ്ത്രീയ സംഗിതം, ലളിത ഗാനം, പദ്യ പാരായണം, ഓണപ്പാട്ട്, മാപ്പിള പാട്ട്, മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, തിരുവാതിര, ഒപ്പന തുടങ്ങിയവനടക്കും സംസ്ഥാനത്തെ ശാരീരികവും, മാനസീകവുമായ വെല്ലുവിളികൾ നേരിടുന്ന വിഭിന്ന ശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ സ്വതന്ത്ര സന്നദ്ധ സംഘടനയായ തണൽ പരിവാർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കുടുംബസംഗമവും, കലോത്സവവും നടത്തുന്നത്. എം.പി, എം.എൽ.എമാർ, പ്രമുഖ ശിശുരോഗ വിദഗ്ദ്ധർ,ഗ്രാമബ്ലേക്ക്ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അംബിക ശശി അറിയിച്ചു.