കൊച്ചി: നോർത്ത് പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ തുടങ്ങിയ മുസിരിസ് മേള ശ്രദ്ധയാകർഷിക്കുന്നു. കാർഷിക ഉൽപന്നങ്ങളും അലങ്കാര മത്സ്യങ്ങളും വളർത്തു പക്ഷികളുമാണ് മേളയുടെ ആകർഷണം.
പിരാന, എലിഗേറ്റർ ഗാർ എന്നീ ഭീകര മത്സ്യങ്ങളും ഇഗ്വാന എന്ന മെക്‌സിക്കൻ ഓന്ത് തുടങ്ങിയ കൗതുക ജീവികളും പ്രദർശന സ്റ്റാളുകളിലുണ്ട്.
സാധാരണ ദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഒമ്പതുവരെയും ശനി,ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 11 മുതൽ വൈകിട്ട് ഒമ്പതുമണിവരെയായിരിക്കും പ്രദർശനം. സെപ്തംബർ 29 വരെ നീളും മുസിരിസ് മേള.