കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ നടക്കുന്ന 92-ാമത് മഹാസമാധി ദിനാചരണം രാവിലെ 8.30 ന് ഗുരുപൂജയോടെ ആരംഭിക്കും. എൻ.പി.ശ്രീരാജ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. എസ്.എൻ.വനിതാസംഘത്തിന്റെയും എസ്.എൻ.യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ ശാന്തിയാത്ര നടക്കും. ഉപവാസ യജ്ഞം 10.30 ന് പി.ടി.തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.മേയർ സൗമിനി ജെയിൻ മുഖ്യാതിഥിയാകും.ശാഖാ പ്രസിഡന്റ് കെ.കെ.ജവഹരി നാരായണൻ അദ്ധ്യക്ഷനാകും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർ പി.ഡി.മാർട്ടിൻ, ടി.കെ.പത്മനാഭൻ മാസ്റ്റർ, കെ.കെ.മാധവൻ എന്നിവർ ആശംസകൾ നേരും.ശാഖാ സെക്രട്ടറി കെ.കെ.പ്രകാശൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.എൻ.രാജീവ് നന്ദിയും പറയും.മാമംഗലം പുരുഷോത്തമൻ, വിദ്യാസജി,കെ.എം.അനന്തൻ എന്നിവർ പ്രഭാഷണം നടത്തും.വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും പാരായണവും നടക്കും. 3.30 ന് ഉപവാസം സമാപിക്കും.തുടർന്ന് പ്രസാദവിതരണവും വൈകിട്ട് ദീപക്കാഴ്ചയും ഉണ്ടായിരിക്കും.