അങ്കമാലി: സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ ഫുട്ബാൾ ടൂർണമെന്റ് അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ തുടങ്ങി. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. സിജൻ ഊന്നുകല്ലേൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോൺ ബെർക്ക്മാൻസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബിൻ പെരേപ്പാടൻ, പ്രധാന അദ്ധ്യാപിക വിദ്യ കെ. നായർ, പി.ടി.എ പ്രസിഡന്റ് എബി ഡേവിഡ്, വൈസ് പ്രസിഡന്റ് നൈജോ അരീയ്ക്കൽ, കൺവീനർ സോഡി പോൾ, റിജോ വക്കച്ചൻ, വിദ്യാർത്ഥികളായ നിദിൻ കെ.ഏല്യാസ്, എ. നാദിയ, ആൽബിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു. 84 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. അണ്ടർ14, അണ്ടൻ19 വിഭാഗങ്ങളിലാണ് മത്സരം. 28ന് ഫൈനൽ നടക്കും.