കാലടി: ശ്രീശങ്കരാ പാലത്തിലെ കുഴികളും വിള്ളലും റോജി.എം.ജോൺ എം.എൽ.എ യുടെ മേൽനോട്ടത്തിൽ ടാർ ചെയ്തു അടച്ചു. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് ടാറിംഗ് നടത്തിയത്.മഴ പെയ്യുന്നത് കുറത്തതോടെ പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരെ എം.എൽ.എ വിളിച്ച് അടിയന്തിര ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഇതോടെ കാലടി പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് എം.എൽ.എയുടെ നേതൃതത്വത്തിൽ ടാറിംഗ് നടത്തി.കാലടിയിൽ നിന്നും പെരുമ്പാവൂരിലേക്ക് പോകുന്ന പാലത്തിന്റെ തുടക്കഭാഗത്താണ് പ്രധാനമായും വിള്ളലും കുഴിയും രൂപപ്പെട്ടിട്ടുള്ളത്. ഇത് മൂലം വൻ ഗതാഗത കുരുക്കാണ് ടൗണിലും പാലത്തിലും ഉണ്ടായിരുന്നത്. കാലടി ജനമൈത്രി പൊലിസ് പലവട്ടം റോഡിലെ കുഴികളിൽ മെറ്റൽ മിശ്രിതം ഉപയോഗിച് അടച്ചുവെങ്കിലും വീണ്ടും പഴയപടി തന്നെയായി .