panchayath
തുറവൂർഗ്രാമപഞ്ചായത്ത് മൈക്രോ യൂണിറ്റുകൾക്ക് നൽകുന്ന സഹായം പ്രസിഡന്റ് കെ.വൈ. വർഗീസ് കൈമാറുന്നു

അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക്‌ സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി 5 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ.വൈ. വർഗീസ് സാനിറ്ററി നാപ്കിൻ നിർമ്മാണ യൂണിറ്റിന് ധനസഹായം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജയ്‌സൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ്, ധന്യ ബിനു, ലിസി മാത്യു, വിൻസി ജോയ്, ടെസി പോളി, സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ജോസഫ്, ആർ.പി. ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.