അങ്കമാലി: നഗരത്തിലെ തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തെളിനീർ അങ്കമാലിയുടെ നേതൃത്വത്തിൽ 30ന് ശേഖരിക്കും. ബി.പി.സി.എൽ സഹകരണത്തോടെ അഞ്ഞൂറോളം പേർ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുമെന്ന് തെളിനീർ പ്രസിഡന്റ് ജെയ്‌സൺ പാനികുളങ്ങരയും പ്രോജക്ട് ഡയറക്ടർ ജോർജ് സ്റ്റീഫനും അറിയിച്ചു. രാവിലെ 9 ന് സെൻട്രൽ ജംഗ്ഷനിൽ ജനപ്രതിനിധികളുടെയും സാമൂഹ്യരാഷ്ടീയ നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ തുടക്കം കുറിക്കും.

മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ്, നിർമൽജ്യോതി കോളേജ്, ലിറ്റിൽഫ്‌ളവർ ആശുപത്രി, പാട്രിക്സ് അക്കാഡമി , വിശ്വജ്യോതി, ഡിസ്റ്റ്, ഫിസാറ്റ്, കെ.ജി. ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. നഗരസഭയും മർച്ചന്റ്‌സ് അസോസിയേഷനും മാർഗനിർദ്ദേശങ്ങൾ നൽകും.

മുല്ലശേരി - മാഞ്ഞാലിതോട് ശുചീകരണത്തിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞതും തെളിനീർ അങ്കമാലിയുടെ നേട്ടമാണ്. കഴിഞ്ഞമാസം പാറക്കടവ് ഗവ. ആശുപത്രി ശുചീകരണവും നടത്തിയിരുന്നു. അധികാരികളിലും ജനങ്ങളിലും അവബോധം ഉണ്ടാക്കുന്നതിനുള്ള

പ്രവർത്തനങ്ങൾ തെളിനീർ അങ്കമാലിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.