maram-veenu-
വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണപ്പോൾ .

പറവൂർ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. പൂയപ്പിള്ളി കുറുപ്പശേരി ചക്രപാണിയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് നശിച്ചത്. ചക്രപാണിയും മകന്റെ കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല.