അങ്കമാലി: പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തിവരുന്ന പത്താംതരം പ്ലസ് വൺ തുല്യതാ കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏഴാംതരം പാസായവരും 17 വയസ് പൂർത്തിയായവരുമായവർക്ക് ഈ കോഴ്‌സിൽ ചേരാം. പത്താംതരം ജയിച്ചവരും പ്ലസ് ടു തോറ്റവരും 22 വയസ് പൂർത്തിയാവർക്കും പ്ലസ് വൺ തുല്യതാ കോഴ്‌സിന് ചേരാം. ഫോൺ: 9048556850.