പറവൂർ : സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സേവന പ്രവർത്തനത്തിനുള്ള സ്നേഹദീപം പുരസ്കാരം സി.ആർ. രമേഷിന് സമ്മാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വി.ഡി. സതീശൻ എം.എൽ.എ പുരസ്കാരം നൽകി ആദരിച്ചു. നിർദ്ധനരായ കാൻസർ രോഗികൾക്കും കിടപ്പുരോഗികൾകും സഹായമായി പ്രവർത്തിക്കുന്ന എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽ സംഘത്തിന്റെ പറവൂർ മേഖലയിലെ പ്രവർത്തകനും കനിവ് പാലിയേറ്റീവ് കെയർ അംഗവുമാണ് സി.ആർ. രമേഷ്. നഗരസഭ കൗൺസിലർ ഡി. രാജ്കുമാർ, സ്നേഹദീപം പ്രസിഡന്റ് സാവിത്രി തങ്കപ്പൻ, സെക്രട്ടറി ഇ.ടി. സനിത തുടങ്ങിയവർ സംസാരിച്ചു.