കൊച്ചി: പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ സ്കൂളുകളിലും ഉൾപ്പെടെ അദ്ധ്യയനം നടത്തുന്ന വിഭിന്നശേഷി വിദ്യാർത്ഥികളുടെ കുടുംബസംഗമവും കലോത്സവവും 20 (ശനിയാഴ്ച)​ രാവിലെ 9 മുതൽ മൂവാറ്റുപുഴ വാളകം ബോസ് തിയേറ്റിന് സമീപം കിഴക്കേപുറത്ത് ബിൽഡിംഗിൽ നടക്കും. ശാസ്ത്രിയസംഗീതം, ലളിതഗാനം,പദ്യപാരായണം, ഓണപ്പാട്ട്,മാപ്പിളപ്പാട്ട്,മോഹിനിയാട്ടം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.