പറവൂർ : പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി വടക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാവക്കാട് ആയുർവേദ ആശുപത്രിയിൽ ശുചീകരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനിൽ ചിറവക്കാട്, ജില്ലാ സമിതി അംഗം സോമൻ ആലപ്പാട്ട്, സേവാസപ്താഹം മണ്ഡലം കൺവീനർ സുനിത സജീവ്, പി.ആർ. രമേഷ്, പ്രസാദ്, ദിലീപ്, രാജു കുഞ്ഞിത്തൈ എന്നിവർ നേതൃത്വം നൽകി. ആശുപത്രിയിലുള്ളവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.