 
ചെന്നൈ: പ്രതിരോധ ചികിത്സാരംഗത്ത് പുതിയ കാൽവെപ്പുകളുമായി അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ്. ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാൻ ' അപ്പോളോ പ്രൊഹെൽത്ത് ' എന്ന ആരോഗ്യപരിപാലന പദ്ധതി ഇതിന്റെ ഭാഗമായി തുടക്കം കുറിച്ചു.
യോഗ തുടങ്ങിയ വ്യായാമ മുറകൾ, കൃത്യമായ പരിശോധന, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തുടങ്ങിയ ഉൾപ്പെടുന്നതാണ് ' അപ്പോളോ പ്രൊഹെൽത്ത് '. ആധുനിക സംവിധാനങ്ങളിലൂടെ രോഗസാദ്ധ്യത മുന്നിൽ കണ്ടുള്ള ആരോഗ്യപരിപാലനാണ് ഇതിന്റെ സവിശേഷത.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്ക് ജീവനക്കാർക്ക് വേണ്ടിയും പദ്ധതിയിൽ പങ്കാളിയാകാം. പ്രൊഹെൽത്ത് സൂപ്പർ, പ്രൊഹെൽത്ത് റീഗൽ, പ്രൊഹെൽത്ത് ഇംപീരിയൽ, പ്രൊഹെൽത്ത് സെനിത്ത് എന്നിങ്ങിനെ നാല് പദ്ധതികൾ ഉൾപ്പെടുന്നു.
രോഗം ഒഴിവാക്കുന്നതാണ് ആരോഗ്യപരിപാലനമെന്നും ഇതിന് വേണ്ടിയുള്ള ശ്രമമാണ് അപ്പോളോ പ്രൊഹെൽത്ത് എന്നും അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ.പ്രതാപ് സി. റെഡ്ഡി പറഞ്ഞു.
ആരോഗ്യരംഗത്ത് പ്രധാന വെല്ലുവിളിയായി മാറിക്കഴിഞ്ഞ ജീവിതശൈലീ രോഗങ്ങൾ നേരിടാൻ പുതിയ സംരംഭത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അപ്പോളോ വൈസ് ചെയർപേഴ്സൺ പ്രീത റെഡ്ഡി പറഞ്ഞു.
ആദ്യഘട്ടമായി ചെന്നൈയിലും ഹൈദരാബാദിലുമാണ് പദ്ധതി നടപ്പാക്കുക. പിന്നീട് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.