കൊച്ചി: കടവന്ത്ര മുതൽ കതൃക്കടവ് പാലമുൾപ്പെടെയുളള ഭാഗത്ത് നാച്യൂറർ റബ്ബർ മോഡിഫൈഡ് ബിറ്റുമെൻ (എൻ.ആർ.എം.ബി) ഉപയോഗിച്ച് ടാറിംഗ് നടത്തുന്നതിന് 1.49 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.2019-20 ലെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുളളത്. മൂന്നു മാസമാണ് പൂർത്തീകരണ കാലാവധി.