കൊച്ചി: പനമ്പിള്ളി നഗർ റസിഡൻഷ്യൽ ഏരിയയിൽ വീടുകൾ നിർമ്മിക്കുന്നതിന് പ്ലോട്ടുകൾ ഒരുക്കി സംസ്ഥാന ഹൗസിംഗ് ബോർഡ്. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം സ്ഥലമാണ് പ്ലോട്ടുകളാക്കി വിൽക്കുന്നത്.
5. 50 സെന്റ് മുതൽ 7.11 സെന്റ് വരെയുള്ള പ്ലോട്ടുകളുണ്ട്. ലേലം / ക്വട്ടേഷൻ വ്യവസ്ഥകൾ പ്രകാരം ഈ മാസം 25 ന് രാവിലെ 11ന് പനമ്പിളളി നഗർ ഓഫീസ് കോംപ്ലക്സിൽ വച്ച് ലേലം നടക്കും . അപേക്ഷ ഫോറങ്ങൾ എറണാകുളം റവന്യൂ ടവറിലെ പ്രൊജക്ട് ആൻഡ് കൺസൾട്ടൻസി ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക് : 0484-2369059 / 2319820/23 14 179