തൃപ്പൂണിത്തുറ: നടക്കാവ് കാരുരുത്തിൽ റോഡ് നിവാസികൾ രൂപീകരിച്ച കാരുണ്യ റസിഡൻസ് അസോസിയേഷൻ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി എസ് വിജയൻ അദ്ധ്യക്ഷനായി.ഗോപി.എൻ മേനോൻ, ബ്ലോക്ക് മെമ്പർ ഉഷ ധനപാലൻ തുടങ്ങിയവർ പ്രസംഗിച്ചു. ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു.